തൃശൂര്‍ പോട്ട ബാങ്ക് കവര്‍ച്ചയില്‍ അന്വേഷണത്തില്‍ വഴിത്തിരിവ്. പ്രതി രക്ഷപ്പെട്ടത് തൃശൂര്‍ ഭാഗത്തേക്കെന്ന് കണ്ടെത്തൽ. തൃശ്ശൂര്‍ പാലക്കാട് മലപ്പുറം ഉള്‍പ്പെടെ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുക. തൃശ്ശൂര്‍ റൂറല്‍ എസ് പി വി കൃഷ്ണകുമാര്‍ ആണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് ഫെഡറല്‍ ബാങ്ക് പോട്ട ബ്രാഞ്ചിലെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ പ്രതി കവര്‍ന്നത് കടന്നത്.