തൃശ്ശൂർ മൂനയ്ക്കകടവിൽ അനധികൃത കൃത്രിമ പാര് നിർമാണ വസ്തുക്കളുമായി കർണ്ണാടക ബോട്ട് ഫിഷറീസ് പിടിച്ചെടുത്തു..കടലിന്റെ അടിത്തട്ടിലെ ആവാസയിടങ്ങൾ കൃത്രിമ പാരുകളാൽ നശിപ്പിക്കപ്പെടുന്നതായി മത്സ്യ തൊഴിലാളികൾ നൽകിയ പരാതിയിൽ നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിച്ചെടുത്തത്.
അഴിക്കോട് ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെൻ്റ് - മുനക്കകടവ് കോസ്റ്റൽ പോലീസും അടങ്ങിയ സംയുക്ത സംഘം അർദ്ധരാത്രി ആഴകടലിലും തീര കടലിലും നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിച്ചെടുത്തത്. കർണ്ണാടക ഉടുപ്പി മാൽപ്പേ സ്വദേശി വനജയുടെ ഉടമസ്ഥതയിലുള്ള ബോട്ടും അനുബന്ധ സാധന സമാഗ്രികളുമാണ് പിടിച്ചെടുത്തത്.
ആഴക്കടലിൽ നിരവധിയിടങ്ങളിൽ കൃത്രിമ പാര് നിർമ്മിച്ചിരിക്കുന്നതിനാൽ പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് കടലിൽ സുഗമമായി മത്സ്യബന്ധനം നടത്താൻ കഴിയുന്നില്ല. പലപ്പോഴും വലകൾ കൃത്രിമ പാരുകളിൽ കുടങ്ങി നശിച്ച് വൻ സാമ്പത്തിക നഷ്ടം സംഭവിക്കാറുണ്ട്.
പ്ലാസ്റ്റിക് കുപ്പികളും കന്നാസുകളും, ചാക്കുകളും , തെങ്ങിൻ്റെ ഓലയും കുലഞ്ചിലുകളും വലിയ തോതിൽ എത്തിച്ച് കൊടുക്കുവാൻ ചാവക്കാട് ബ്ലാങ്ങാട് കേന്ദ്രീകരിച്ച് നിരവധി എജൻ്റുമാർ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ബോട്ടിന് ഒരു ലക്ഷത്തി പതിനയ്യായിരം രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും സംയുക്ത സംഘത്തിൻ്റെ രാത്രികാല പരിശോധനകൾ ആഴകടലിലും തീർക്കടലിലും ഫിഷ് ലാൻ്റിങ്ങ് സെൻറുകളിലും ഉണ്ടായിരിക്കുമെന്നും ഫിഷറീസ് അറിയിച്ചു.