തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈഴവസമുദായത്തില്‍പ്പെട്ട പുതിയ കഴകക്കാരനനെ നിയമിച്ച് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്. കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ജാതി വിവേചനത്തെ തുടര്‍ന്ന് രാജി വെച്ച ബി.എ ബാലുവിന്റെ സ്ഥാനത്തേക്കാണ് പുതിയ കഴകക്കാരനെ നിയമിച്ചിരിക്കുന്നത്.ആലപ്പുഴ ചേര്‍ത്തല സ്വദേശി കെ.എസ് അനുരാഗിനെയാണ് നിയമിച്ചിരിക്കുന്നത്. അനുരാഗിന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അഡൈ്വസ് മെമോ നല്‍കി.