ഒന്നര ലക്ഷം സ്റ്റാമ്പിന്റെ ശേഖരണവുമായി ഒരു പ്രവാസിയുണ്ട് ത്യശൂര്‍ പുവ്വത്തൂരില്‍. 77 ക്കാരനായ ശങ്കരനാണ് 150 ല്‍ പരം രാജ്യങ്ങളുടെ അപൂര്‍വ്വ സ്റ്റാമ്പ് ശേഖരണവുമായി വ്യത്യസ്തനാകുന്നത്.
അപൂര്‍വ്വ സ്റ്റാമ്പ് ശേഖരണവുമായി വ്യത്യസ്തനാകുകയാണ് 77ക്കാരനായ ശങ്കരന്‍ ചേട്ടന്‍. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇഷ്ട വിനോദമായി തുടങ്ങിയ സ്റ്റാമ്പ് ശേഖരണം 77-ാം വയസില്‍ വളര്‍ന്ന് പന്തലിച്ചിരിക്കുകയാണ്. പിന്നീട് തൊഴില്‍ തേടി ഷാര്‍ജയില്‍ എത്തിയത്തോടെയാണ് സ്റ്റാമ്പ് ശേഖരണത്തില്‍ കൂടുതല്‍ അംഗങ്ങള്‍ കടന്നു വന്നത്. ഇതു വഴിയാണ് തനിക്ക് അപൂര്‍വ്വ സ്റ്റാമ്പ് ശേഖരണം ലഭിച്ചത്.
43 വര്‍ഷത്തോളം അമേരിക്കന്‍ ഷിപ്പിങ്ങ് കമ്പനിയില്‍ജോലി ചെയ്ത ശങ്കരന്‍ ചേട്ടന്റെ കൈവശം യുഎസ്എസ്ആര്‍ എന്ന രാജ്യത്തിന്റെതു മുതല്‍ ഇന്ന് ഭൂമുഖത്ത് ഉള്ളതും ഇല്ലാത്തതുമായ രാജ്യങ്ങളുടെ സ്റ്റാമ്പുകള്‍ ഉണ്ട്. സ്റ്റാമ്പുകളെല്ലാം വളരെ ചിട്ടയോടെ ആല്‍ബങ്ങളില്‍ ഭദ്രമാണ്. അതു മറ്റുളളവര്‍ കാണിച്ചു കൊടുക്കുന്നതില്‍ സന്തോഷം കണ്ടെത്തുകയാണിപ്പോള്‍ ഈ 77ക്കാരന്‍ .