കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന താലൂക്ക് ഗവ.ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് ഹോണ്‍ മുഴക്കം ശല്യമായി തുടരുകയാണ്.
കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ.ആശുപത്രിയിലെ കിടപ്പ് രോഗികളാണ് ഹോണ്‍ ശബ്ദം കേട്ടാണ് ആശുപത്രിയില്‍ കിടക്കുന്നത്. നവജാത ശിശുക്കള്‍ മുതല്‍ വയോധികര്‍ വരെ ചികിത്സ തേടുന്ന ആശുപത്രിയിലെ പ്രധാന വാര്‍ഡുകളെല്ലാം വണ്‍വെ റോഡിനോട് ചേര്‍ന്നാണുള്ളത്. രാപ്പകല്‍ ഭേദമില്ലാതെ വാഹനങ്ങള്‍ കടന്നു പോകുന്ന വണ്‍വെ റോഡില്‍ ഹോണടി നിയന്ത്രിക്കാന്‍ നടപടികളുണ്ടാകുന്നില്ലെന്നാണ് ആരോപണം.
അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ പോലും ഹോണടി ശബ്ദം കേട്ട് കിടക്കേണ്ട അവസ്ഥയാണുള്ളത്. നഗരത്തിലൂടെ സര്‍വ്വീസ് നടത്തുന്ന ബസുകളെല്ലാം തന്നെ കടന്നു പോകുന്ന വണ്‍വെ റോഡില്‍, ഹോണ്‍ മുഴക്കല്‍ പതിവാണ്. ആശുപത്രി പരിസരങ്ങളില്‍ ഹോണ്‍ ഉപയോഗിക്കരുതെന്ന് ചട്ടമുണ്ടെങ്കില്‍ കൂടി അത് പാലിക്കപ്പെടുന്നില്ല.
നോ ഹോണ്‍ സൂചന നല്‍കുന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ലെന്നും രോഗികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. രോഗപീഡയോടൊപ്പം വാഹനങ്ങളുടെ, ചെവി തുളയ്ക്കുന്ന വിധത്തില്‍ ഉയരുന്ന ഹോണ്‍ ശബ്ദത്തെയും സഹിക്കേണ്ട ഗതികേടിലാണ് താലൂക്കാശുപത്രിയിലെ രോഗികള്‍. അധികൃതര്‍ ഇടപെട്ട് അടിയന്തര നടപടിയെടുക്കണമെന്നാണ് ആവശ്യം.