അതിരപ്പിള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ ആനയെ നാളെ മയക്കു വെടി വെയ്ക്കും.. ഇതിനായി ഡോക്ടർ അരുൺ സക്കറിയയും സംഘവും അതിരപ്പിള്ളിയിലെത്തിയിട്ടുണ്ട് . കൂട് നിർമ്മാണ ജോലികൾ ഇന്ന് പൂർത്തിയാക്കും. നാളെ അതിരാവിലെ തന്നെ മയക്കുവെടി വെക്കാൻ ആണ് നീക്കം.
ആനയുടെ ആരോഗ്യസ്ഥിതി മോശം അവസ്ഥയിൽ ആയതിനാൽ മയക്കു വെടിവെച്ച് പിടികൂടി ചികിത്സിക്കാനുള്ള ദൗത്യം ദുഷ്കരമാണ് എന്നാണ് വിലയിരുത്തൽ. അരുൺ സക്കറിയ ഉൾപ്പെടെയുള്ള വെറ്റിനറി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ആന..
അതേസമയം മലയാറ്റൂർ റോഡിലെ പി.സി.കെ ചെക്ക് പോസ്റ്റ് അടച്ചു. പരിക്കേറ്റ ആനയെ പിടികൂടാൻ എത്തിച്ച കുംകി ആനകളെ കാണാൻ ആളുകൾ കൂട്ടത്തോടെ എത്തുന്നത് കുംകി ആനകൾക്ക് ശല്യമായി മാറിയതോടെയാണ് ചെക്ക് പോസ്റ്റ് അടച്ചത്