ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി മിന്നും ജയം നേടിയെങ്കിലും മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുന്നു. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങളിലേക്ക് ബിജെപി കടന്നെങ്കിലും മുഖ്യമന്ത്രി ആരെന്ന് ഇതുവരെ നേതൃത്വം വെളുപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ശേഷം ആയിരിക്കും ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകുക.