Share this Article
നിതീഷ് കുമാറിനെ ജനതാദള്‍ യു പ്രസിഡന്റായി തെരഞ്ഞെടുത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
Nitish Kumar

നിതീഷ് കുമാറിനെ ജനതദള്‍ യു പ്രസിഡന്റായി തെരഞ്ഞെടുത്തത് ചോദ്യംചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പില്‍ കോടതി ഇടപെടാന്‍ തക്ക കാരണങ്ങള്‍ ഇല്ലെന്നും ഹര്‍ജിയില്‍ കഴമ്പില്ലെന്നും ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.

നിതീഷ് കുമാറിന് ജെഡിയു പ്രസിഡന്റ് സ്ഥാനത്ത് തുടരാം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഗോവിന്ദ് യാദവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. 2016 ഏപ്രില്‍ പത്തിനാണ് നിതീഷ് കുമാറിനെ ജെഡിയു അധ്യക്ഷനായി തെരഞ്ഞെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories