സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് മധുരയില്‍ തുടക്കമാകും. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു സീതാറാം യെച്ചൂരി നഗറില്‍ പതാകയുയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. പ്രതിനിധി സമ്മേളനം പൊളിറ്റ്ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ നിന്നും 175 പ്രതിനിധികള്‍ അടക്കം 600ഓളം പേരാണ് സമ്മേളത്തില്‍ പങ്കെടുക്കുന്നത്.