രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കരിനെതിരായ അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജ്യസഭയില്‍ ബഹളം. കടുത്ത ഭാഷയില്‍ ആരോപണങ്ങളുന്നയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയെ ബിജെപി അംഗങ്ങള്‍ വിമര്‍ശിച്ചതോടെയാണ് സഭ പ്രക്ഷുബ്ധമായത്. വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നുവെന്ന് ജഗ്ദീപ് ധന്‍കര്‍ സഭയില്‍ പറഞ്ഞു. ബഹളത്തെത്തുടർന്ന് തിങ്കളാഴ്ച വരെ രാജ്യസഭ പിരിഞ്ഞു