ലോക്‌സഭയില്‍ ഭരണഘടനാ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നല്‍കും. പ്രതിപക്ഷത്ത് നിന്ന് രാഹുല്‍ ഗാന്ധി പങ്കെടുത്ത് സംസാരിക്കും. കഴിഞ്ഞ ദിസവസം ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പ്രിയങ്കാ ഗാന്ധി ഭരണഘടനയും സംവരണവും സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ആരോപിച്ചിരുന്നു. ഭരണഘടനാ ഭേദഗതി ചരിത്രം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.