ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖാപിച്ച് കോണ്‍ഗ്രസ്.കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത ഗുസ്തിതാരം വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാകും.ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ്.അതേസമയം ബജ്രംഗ് പുനിയയെ അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു
90 നിയമസഭ മണ്ഡലങ്ങളുള്ള ഹരിയാനയില്‍ ആദ്യഘട്ടത്തില്‍ 31 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.കോണ്‍ഗ്രസില്‍ അഗ്വതം എടുത്ത ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ പാര്‍ട്ടി ജുലാന അസംബ്ലി മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കും.
മുന്നേ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണെന്ന സൂചനങ്ങള്‍ ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും നല്‍കിയിരുന്നു.തുടര്‍ന്നാണ് വിനേഷ്‌ഫോഗട്ടിനെ ജുലാനയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്. ഗാര്‍ഹി സാംപ്ല-കിലോയ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയെയും പാര്‍ട്ടി മത്സരിപ്പിക്കുന്നുണ്ട്.
സിറ്റിംഗ് എംഎല്‍എ രേണു ബാല അതേ മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും.കൂടാതെ കോണ്‍ഗ്രസ് നേതാവ് മേവ സിംഗ് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നയാബ് സൈനി മത്സരിക്കുന്ന മണ്ഡലമായ ലാദ്വവയില്‍ നിന്ന് മത്സരിക്കും.ആദ്യ പട്ടികയില്‍ എട്ട് സംവരണ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ,സോണിയ ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.അതേസമയം ബിജെപി മുന്നേ തന്നെ 67 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.