മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാകുമെന്നതില്‍ തീരുമാനം ഇന്ന്.നേതാക്കള്‍ ഡല്‍ഹിയില്‍ അമിത് ഷാ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ചനടത്തും. ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയാകുമെന്നാണ് സൂചന.
രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം വേണമെന്ന് ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ വ്യക്തമായ മേല്‍ക്കൈ ഉള്ളതിനാല്‍ ബിജെപി അത് അംഗീകരിച്ചേക്കില്ല.മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായാല്‍ സത്യപ്രതിജ്ഞ ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന.