Share this Article
Flipkart ads
എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും
NDA Alliance Meeting Today in Delhi

എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ജെ.പി നദ്ദയുടെ വസതിയില്‍ ഉച്ചയ്ക്കാണ് യോഗം ചേരുന്നത്. അമിത്ഷാ അംബേദ്ക്കറെ അപമാനിച്ചുവെന്ന് കാട്ടിയുള്ള പ്രതിപക്ഷ പ്രതിഷേധം ചെറുക്കാനുള്ള വഴികല്‍ ആലോചിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയാകും.



സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ കവാടം ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നു

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇരുപത്തിയഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നു. ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വര്‍ഷാചരണത്തിന് തുടക്കമായി.

ഇന്ത്യന്‍ സമയം രാത്രി 11.30ഓടെയാണ്  വിശുദ്ധ കവാടം തുറക്കുന്ന ചടങ്ങ് നടന്നത്. ഡിസംബര്‍ 29ന് കത്രീഡലുകളിലും, കോ- കത്രീഡലുകളിലും ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് 2025ലെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.

ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലെ ജയിലിലും ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ വാതില്‍ തുറക്കും. നാളെയാണ് ചടങ്ങ്. ഒരു കാരാഗൃഹത്തില്‍ വിശുദ്ധവാതില്‍ മാര്‍പ്പാപ്പ തുറക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories