ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ നിന്ന് രാജിവച്ച മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറന്‍ ഇന്ന് ബിജെപിയില്‍ ചേരും. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും.
ജെഎംഎമ്മില്‍ നിന്നും നേരിടേണ്ടി വന്ന അപമാനങ്ങള്‍ മൂലമാണ് മറ്റൊരു വഴി തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായതെന്ന് ചംപയ് സോറന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചന നടത്തിയെങ്കിലും അത് ഉപേക്ഷിച്ചാണ് ബിജെപിയില്‍ അംഗത്വം എടുക്കുന്നത്.
ഡല്‍ഹിയിലെത്തി ബിജെപി നേതാക്കളുമായി ചംപയ് സോറന്‍ പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. നേതൃത്വത്തില്‍ നിന്നും കൃത്യമായ ഉറപ്പ് ലഭിച്ചതോടെയാണ് ബിജെപി പ്രവേശനം പ്രഖ്യാപിച്ചത്.