Share this Article
ജമ്മുകശ്മീര്‍ നിയമസഭയില്‍ ബിജെപി പ്രതിഷേധം
BJP protest in Jammu and Kashmir Assembly

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന പ്രമേയത്തിനെതിരെ നിയമസഭയില്‍ ബിജെപി പ്രതിഷേധം. തുടര്‍ച്ചായ മൂന്നാം ദിവസവും സഭ സ്തംഭിച്ചു. പ്രമേയം പിന്‍വലിക്കാനാവില്ലെന്ന് സ്‌പീക്കര്‍ അറിയിച്ചതോടെ ബിജെപി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലറങ്ങി.

സ്പീക്കറിടെ നിര്‍ദേശത്തെ തുടര്‍ന്ന് ബിജെപിയുടെ 12 എംഎല്‍എമാരെ പുറത്താക്കി. സഭക്കകത്ത് വാച്ച് ആന്റ് വാര്‍ഡും എംഎല്‍എ മാരും തമ്മില്‍ സംഘര്‍ഷശമുണ്ടായി.

പാകിസ്താന്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. കശ്മീരിന്റെ പ്രത്യേകപദവി പുനസ്ഥപിക്കണമെന്നാവശ്യപ്പെട്ട് നാഷ്ണല്‍ കോണ്‍ഫറന്‍സാണ് പ്രമേയം അവതരിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories