ബീഹാര്‍ ഗവര്‍ണറായി മാറിപോകുന്ന നിലവിലെ സംസ്ഥാന ഗവര്‍ണര്‍, ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാജ്ഭവനിൽ നൽകാനിരുന്ന യാത്രയയപ്പ് മാറ്റി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണാനന്തരം രാജ്യം ഔദ്യോഗിക ദുഖാചരണം ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി മാറ്റിയത്.
ആരിഫ് മുഹമ്മദ് ഖാന്‍ ഞായറാഴ്ച കേരളത്തില്‍ നിന്നും മടങ്ങും. ബീഹാറിലെത്തുന്ന അദ്ദേഹം ജനുവരി രണ്ടിന് ഗവർണറായി ചുമതലയേറ്റെടുക്കും. പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ജനുവരി രണ്ടിന് സംസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും.