മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തും.
ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ സംബന്ധിച്ചായിരിക്കും പ്രധാന ചര്‍ച്ച. യുഎസിലെ പ്രമുഖ ടെക് സിഇഒ മാരുമായും മോദി കൂടിക്കാഴ്ച നടത്തും.
ക്വാഡ് ഉച്ചകോടി കൂടാതെ യുഎന്‍ സമ്മേളനം, ഇന്ത്യന്‍ പ്രവാസികളുടെ സമ്മേളനം എന്നിവയാണ് മോദിയുടെ മറ്റ് പ്രധാന പരിപാടികള്‍.