സംഭലിലേക്ക് പുറപ്പെട്ട ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് എംപിമാരെയും തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
പ്രതിപക്ഷനേതാവ് എന്ന നിലയിലുള്ള രാഹുലിന്റെ ഭരണഘടനാ അവകാശം ലംഘിക്കപ്പെട്ടു എന്നാരോപിച്ചാണ് നോട്ടീസ് നല്‍കിയത്.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാഷ്ട്രീയ പ്രേരിതമായി യാത്ര തടയുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. വിഷയത്തില്‍ വിശദമായ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.