പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം അവസാനിപ്പിച്ചത് തന്ത്ര പ്രധാന വിഷയം ചർച്ച ചെയ്യാതെ. നീറ്റ് പരീക്ഷ ക്രമക്കേട് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം രേഖാമൂലം ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ല.
രാഷ്ട്ര പ്രതിയുടെ നന്ദി പ്രമേയത്തിന് പിന്നാലെ സഭ ബഹളത്തിൽ മുങ്ങുകയായിരുന്നു. നീറ്റ് പരീക്ഷ ക്രമക്കേടിൽ ചർച്ച വേണമെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആവശ്യം. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ഇത് ആവശ്യപ്പെട്ടു. എന്നാൽ ചർച്ച നടന്നില്ല. പ്രതിപക്ഷ ബഹളത്തിൽ സഭ മുങ്ങി.
ജൂൺ 28ന് സഭയിൽ രാഹുൽ പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെട്ടത്. സ്പീക്കർ ഇത് അംഗീകരിക്കാൻ തയ്യാറാകാതായതോടെ സഭ മുന്നോട്ട് കൊണ്ടു പോകാൻ സ്ഥിതിയിൽ ജൂലായ് ഒന്നുവരെ നിർത്തി വെച്ചു. ഇതിന് പിന്നാലെ വിഷയം ചർച്ച ചെയ്യാമെന്ന് വിദ്യാഭ്യസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സഭയ്ക്ക് പുറത്ത് പ്രതികരിച്ചു.
സഭ വീണ്ടും ചേർന്ന പ്പോൾ പ്രതിപക്ഷം നീറ്റ് വീണ്ടും ഉന്നയിച്ചു. എന്നാൽ ചർച്ച മാത്രം നടന്നില്ല. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻൻ്റെ രാജി ആയിരുന്നു പ്രതിപക്ഷ ആവശ്യം. ഒടുവിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ സഭ സമ്മേളനം ഒരു ദിവസം മുമ്പേ അവസാനിപ്പിച്ചു. നീറ്റിൽ ചർച്ച നടക്കാതെ സഭ പിരിഞ്ഞു. ഇനി സഭയ്ക്ക് പുറത്ത് പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.