Share this Article
ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്ന സംഭവത്തില്‍ മഹാവികാസ് അഘാടിയുടെ പ്രതിഷേധ റാലി ഇന്ന്
statue of Chhatrapati Shivaji

മുംബൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്ന സംഭവത്തില്‍ പ്രതിപക്ഷമായ മഹാവികാസ് അഘാടിയുടെ പ്രതിഷേധ റാലി ഇന്ന്.

മുംബൈയിലെ ഗേറ്റ് ഓഫ് ഇന്ത്യയില്‍ നടക്കുന്ന റാലിയില്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍,മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ,മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോള തുടങ്ങിയവര്‍ പങ്കെടുക്കും.

അഴിമതിയാണ് പ്രതിമ തകരാന്‍ കാരണമെന്നാണ് പ്രതിപക്ഷ ആരോപണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സിന്ധുദുര്‍ഗ് ജില്ലയിലെ രാജ്‌കോട്ട് കോട്ടയില്‍ സ്ഥാപിച്ചിരുന്ന 35 അടി ഉയരമുള്ള ഛത്രപതി ശിവജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണത്.ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി  പ്രതിമ ഉദ്ഘാടനം ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories