Share this Article
അമിത് ഷാ, മോഹന്‍ യാദവ് എന്നിവരെ ഹരിയാന നിയമസഭ പാര്‍ട്ടി നിരീക്ഷകരായി നിയമിച്ച് ബിജെപി
Amit Shah and Mohan Yadav

കേന്ദ്ര മന്ത്രി അമിത് ഷാ,മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് എന്നിവരെ ഹരിയാന നിയമസഭ പാര്‍ട്ടി നിരീക്ഷികരായി നിയമിച്ച് ബിജെപി.സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായാണ് പുതിയ നിയമനം.വരും ദിവസങ്ങളില്‍ കേന്ദ്ര നിരീക്ഷകര്‍ ഹരിയാനയിലെത്തും

ഹരിയാനയില്‍ ഹാട്രിക് വിജയം നേടിയ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്ക് എത്താന്‍ പോകുന്നതിനിടെയാണ് നിയമസഭ കക്ഷി യോഗത്തിന്റെ കേന്ദ്ര നിരീക്ഷകരായി ആഭ്യന്തരമന്ത്രി അമിത് ഷാ മോഹന്‍ യാദവ്  എന്നിവരെ നിയോഗിച്ചത്.

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി കേന്ദ്ര നിരീക്ഷകര്‍ വരും ദിവസങ്ങളില്‍ ഹരിയാനയിലെത്തും.അതേസമയം സംസ്ഥാനത്ത് ബിജെപി വിജയത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി നയാബ് സിംഗ് സൈനി തന്നെ വീണ്ടും മുഖ്യമന്ത്രിയാകാനാണ് സാധ്യത.

ജാതിസമവാക്യങ്ങള്‍ പാലിക്കാന്‍ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു.മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ച മുന്‍ ആഭ്യന്തരമന്ത്രി അനില്‍ വിജിന് ഏത് സ്ഥാനം കൊടുക്കുമെന്നതിലും ആകാംഷയുണ്ട്.

രാജ്യത്തെ ഏറ്റവും സമ്പന്നയായ സാവിത്രി ജിന്‍ഡല്‍ അടക്കം 3 സ്വതന്ത്രര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 51 ആണ്.

ഹരിയാനയ്ക്ക് പിന്നാലെ കേന്ദ്രമന്തി പ്രഹ്ലാദ് ജോഷി ദേശീയ ജനറല്‍ സെക്രട്ടറി എന്നിവരെ ജമ്മുകാശ്മീരിലെ പാര്‍ട്ടിയുടെ നിയമസഭാ ഗ്രൂപ്പിന്റെ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നിരീക്ഷകരായും നിയോഗിക്കപ്പെട്ടു.

നാഷണല്‍ കോണ്‍ഫറന്‍സ് - ഇന്ത്യ സഖ്യം ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ബിജെപിയും നീക്കങ്ങള്‍ നടത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories