പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനു ഇന്ന് തുടക്കം. ഇന്ന് ഉച്ചയ്ക്കു ഡല്‍ഹിയില്‍ നിന്നും യാത്രതിരിക്കുന്ന മോദി വൈകീട്ടോടെ പാരീസില്‍ എത്തും. ഫ്രാന്‍സ്, യുഎസ് തുടങ്ങിയ രാജ്യങ്ങളാണു മോദി സന്ദര്‍ശിക്കുക. ഫ്രാന്‍സില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ അത്താഴ വിരുന്നില്‍ പങ്കെടുക്കും. ഫെബ്രുവരി 11നാണ് ഉച്ചകോടി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും ചൈനീസ് ഉപപ്രധാനമന്ത്രി ഡിങ് സൂക്സിയാങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. തുടര്‍ന്ന് യുഎസില്‍ എത്തുന്ന മോദി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന വിഷയത്തിലും ഇന്ത്യ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി വിഷയത്തിലും ചര്‍ച്ചകള്‍ നടക്കും. പ്രതിരോധ സഹകരണം, സാമ്പത്തിക സഹകരണം തുടങ്ങിയ കാര്യങ്ങളിലും ട്രംപ് -മോദി ചര്‍ച്ചയില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം