മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായി. ഭരണകക്ഷിയായ മഹായുതി സഖ്യത്തിത്തില്‍ ഭൂരിപക്ഷം സീറ്റുകള്‍ ബിജെപിക്കും പ്രതിപക്ഷമായ മഹാവികാസ് അഘാടി സഖ്യത്തില്‍ ഭൂരിപക്ഷം സീറ്റുകള്‍ കോണ്‍ഗ്രസിനും ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് മഹായുതി സഖ്യത്തിനും മഹാവികാസ് അഘാടി സഖ്യത്തിനും ഓരുപൊല നിര്‍ണായകമാണ്. മുന്നണികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയായെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണകക്ഷിയായ മഹായുതി സഖ്യത്തില്‍ ഭൂരിപക്ഷം സീറ്റ് ബിജെപിക്ക് ലഭിച്ചു.
സീറ്റ് വിഭജന ചര്‍ച്ചയില്‍ ബിജെപിക്ക് 152 മുതല്‍ 155 സീറ്റുകള്‍ വരെയും ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 78 മുതല്‍ 80 സീറ്റുകള്‍ വരെയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് 52 മുതല്‍ 54 സീറ്റുകള്‍ വരെയും നല്‍കാന്‍ ധാരണയായെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സീറ്റ് വിഭജനത്തില്‍ തീരുമാനമായത്.
കേന്ദ്രമന്ത്രി അമിത് ഷായുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ആയത്. അതേസമയം മഹാവികാസ് അഘാടി സഖ്യത്തിലെ ധാരണ പ്രകാരം കോണ്‍ഗ്രസിന് 105 മുതല്‍ 110 സീറ്റുകള്‍ ലഭിക്കും. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 90 മുതല്‍ 95 വരെ സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍ വിഭാഗം 75 മുതല്‍ 80 വരെ സീറ്റുകളിലും മത്സരിക്കാന്‍ ധാരയണായി. 288 നിയമസഭാ മണ്ഡലങ്ങളില്‍ നവംബര്‍ 20-നാണ് വോട്ടെടുപ്പ്.