ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി ബിജെപി.ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ പ്രചരണങ്ങളില്‍ മുന്നിലെത്താനാണ് ലക്ഷ്യം.അടുത്തിടെ ബിജെപി പാളയത്തിലെത്തിയ ചംപയ് സോറനും സീതാ സോറനും ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
ഇത്തവണ എന്ത് വിലകൊടുത്തും അധികാരം തിരിച്ചുപിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി, ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുന്നിലെത്താനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ലക്ഷ്യം.
ആകെ 81 നിയമസഭ സീറ്റുകളുള്ള ജാര്‍ഖണ്ഡില്‍ 66 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മുന്‍ നേതാവ് ആയിരുന്ന ചംപയ് സോറനും ഇത്തവണ ബിജെപി പാളയത്തില്‍ മത്സരിക്കുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി ജനവിധി തേടുന്ന സറൈകല മണ്ഡലത്തിലാണ് ചംപയ് സോറന്‍ ഇത്തവണയും മത്സരിക്കുന്നത്.ഭരണപക്ഷത്ത് നിന്ന് പാര്‍ട്ടിയിലെത്തിയ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യയും മൂന്ന് തവണ എംഎല്‍എയുമായിരുന്ന സീത സോറനും,ലോബിന്‍ ഹെബ്രാമും ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.കൂടാതെ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബാബുലാലന്‍ മറാന്‍ഡി,ഗീത ബല്‍മുചു ഗീത കോഡമീരമുണ്ട തുടങ്ങിയവരിലൂടെ ഭരണം പിടിക്കാനാകുമെന്നും ബിജെപി കരുതുന്നു.
അതേസമയം ഹരിയാനയില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ സഖ്യകക്ഷികളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് സീറ്റുകളില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയാറാകുമെന്നാണ് സൂചന.പുതുതായി ഭരണകക്ഷിയിലേക്ക് ചേക്കേറിയ മുന്‍ ബിജെപി എംഎല്‍എ കേദാര്‍ ഹസ്ര, മുന്‍ എജെഎസ്യു എംഎല്‍എ ചന്ദന്‍ കിയാരി എന്നിവര്‍ക്കും സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത.നവംബര്‍ 13, 20 തീയതികളിലായി രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.