നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയില്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. സഖ്യചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് മിനി കമ്മിറ്റിയെ നിയോഗിച്ചു.
ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കയെയാണ് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്.
ആംആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദയും കോണ്‍ഗ്രസ് എംപി കെസി വേണുഗോപാലും തമ്മില്‍ ഇന്ന് ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. സഖ്യചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോണ്‍ഗ്രസ് മിനിക്കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
ദീപക് ബാബരിയ, ദീപേന്ദര്‍ സിംഗ് ഹൂഡ, അജയ് മാക്കന്‍ എന്നിവര്‍ സമിതിയുടെ ഭാഗമാകും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹരിയാനയിലെ 10 സീറ്റുകളില്‍ 9 സീറ്റുകളില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ആപുമാണ് മത്സരിച്ചത്.
ദേശീയ തലത്തില്‍ ഇന്‍ഡ്യമുന്നണിയുടെ ഭാഗമായ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഹരിയാന, ഗുജറാത്ത്,ഗോവ, ഡല്‍ഹി ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഒരുമിച്ചായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഹരിയാനയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് അരവിന്ദ് കേജ്രിവാള്‍ ആദ്യം വ്യക്തമാക്കിയിരുന്നത്. ഹരിയാനയിലെ സഖ്യസാധ്യത കോണ്‍ഗ്രസും ആദ്യം തള്ളിയിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജനചര്‍ച്ചകള്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ സജീവമാണ്. നിലവില്‍ ഹരിയാന ഭരിക്കുന്ന ബിജെപിയെ താഴെ ഇറക്കാന്‍ സഖ്യം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് ഇരുപാര്‍ട്ടികളും.