കേന്ദ്രബജറ്റിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. ബജറ്റിലെ കേരളത്തിനോടുള്ള അവഗണനയ്‌ക്കെതിരെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കേരള എംപിമാര്‍ പ്രതിഷേധിക്കും. മഹാകുംഭമേളയിലെ അപകടം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യം.
വഖഫ് ഭേദഗതി ബില്ലിലെ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് ലോക്സഭ പരിഗണിക്കും. സമിതി അധ്യക്ഷന്‍ ജഗദംബിക പാല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ബില്ലിന് കഴിഞ്ഞ ദിവസം ജെപിസി അംഗീകാരം നല്‍കിയിരുന്നു. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ എല്ലാം തള്ളിയാണ് ബില്ല് അംഗീകരിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് വഖഫ് നിയമ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച്. തുടര്‍ന്ന് പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ബില്ല് സംയുക്ത പാര്‍ലമെന്ററി സമതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു