Share this Article
Union Budget
രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്; ഒക്ടോബര്‍ 23-ന് നേരിട്ട് ഹാജരാകാന്‍ പൂനെ പ്രത്യേക കോടതിയുടെ നിര്‍ദേശം
Rahul Gandhi

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. ഒക്ടോബര്‍ 23-ന് നേരിട്ട് ഹാജരാകാനാണ് പൂനെ പ്രത്യേക കോടതിയുടെ നിര്‍ദേശം.

രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തിന് എതിരെ സവര്‍ക്കറുടെ കൊച്ചുമകന്‍ സത്യകി സവര്‍ക്കര്‍ ആണ് കോടതിയെ സമീപിച്ചത്. 2023 മാര്‍ച്ച് അഞ്ചിനായിരുന്നു രാഹുലിന്റെ പരാമര്‍ശം. സവര്‍ക്കറുടെ പേരിന് കളങ്കം വരുത്തുകയും കുടുംബത്തെ മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന തെറ്റായ ആരോപണങ്ങള്‍ രാഹുല്‍ഗാന്ധി മനഃപൂര്‍വം ഉന്നയിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories