Share this Article
image
ഏകതാ നഗറില്‍ നടന്ന രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു
narendra modi

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ ഏകതാ നഗറില്‍ നടന്ന രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി.

ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 മാര്‍ച്ചിങ് സംഘങ്ങള്‍, വിവിധ സേനകള്‍, നാഷണല്‍ കേഡറ്റ് കോര്‍പ്സ്, മാര്‍ച്ചിങ് ബാന്‍ഡ് എന്നിവരെ ഉള്‍പ്പെടുത്തിയ ഏകതാ ദിവസ് പരേഡും നടന്നു. ഒരു രാജ്യം ഒരു നികുതി, ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കിയത് എന്നിവ മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

മുന്‍ സര്‍ക്കാരുകള്‍ രാജ്യത്തിന്റെ അഖണ്ഡതയെ ഇല്ലാതാക്കിയെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മോദി സര്‍ക്കാറിന്റെ ഭരണ മാതൃക വിവേചനം ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. അർബൻ നക്സലുകളെ രാജ്യം തിരിച്ചറിയണമെന്നും മോദി പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories