മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രാജിവെച്ചെങ്കിലും രാഷ്ട്രപതി ഭരണം ഉണ്ടായേക്കില്ലെന്ന് സൂചന. ഇന്ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഇരിക്കെയാണ് ബിരേന്‍ സിങിന്റെ രാജി. കേന്ദ്ര ആഭ്യന്തമന്ത്രി അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ബിരേന്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.
തല്‍ക്കാലം രാഷ്ട്രപതി ഭരണം വേണ്ടന്നാണ് ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മണിപ്പൂരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള തിരക്കിട്ട നീക്കത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയിലും മണിപ്പൂരിലും പുരോഗമിക്കുകയാണ്.