ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാംലീലാ മൈതാനത്താണ് സത്യപ്രതിജ്ഞ നടക്കുക. ഡല്‍ഹി ഉപമുഖ്യമന്ത്രിയായി പര്‍വേഷ് വര്‍മയും സ്പീക്കറായി വിജേന്ദര്‍ ഗുപ്തയും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രിമാര്‍, എന്‍.ഡി.എ നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, വ്യവസായികള്‍, സിനിമാ താരങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍, സന്യാസിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.