ഡല്‍ഹി നിയസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി നാളെ യോഗം ചേരും. ആദ്യഘട്ടത്തില്‍ 29 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.
പ്രധാന മുഖങ്ങളെ ഉള്‍പ്പെടുത്തി മറ്റ് സീറ്റിലേക്കുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടികക്കായിട്ടാണ് യോഗം ചേരുന്നത്. ഇതിന് മുന്നോടിയായി ഇന്ന് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് സമിതിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ കൂടിക്കാഴ്ച നടത്തും.
അതേസമയം വ്യാപകമായി വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അഥിഷി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.