മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തോടെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് ദീര്‍ഘദര്‍ശിയായ രാഷ്ട്രതന്ത്രജ്ഞനേയും സമാനതകളില്ലാത്ത ഒരു സാമ്പത്തിക വിദഗ്ധനെയുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ.
രാഷ്ട്രീയപ്രവര്‍ത്തന കാലം മുഴുവന്‍ കൂടെയുണ്ടായിരുന്ന മുതിര്‍ന്ന നേതാവിനെയാണ് നഷ്ടമായത്. വാക്കുകള്‍ക്ക് അതീതമായി, പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം മുന്‍തൂക്കം കൊടുത്തത്.
അദ്ദേഹത്തിന്റെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളാല്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഖാര്‍ഗെ കുറിച്ചു.