Share this Article
Union Budget
ഡൽഹിയുടെ സ്നേഹത്തിന് വികസനം കൊണ്ട് മറുപടി നൽകും; സ്ത്രീ വോട്ടർമാർക്ക് പ്രത്യേക നന്ദിയും പറഞ്ഞ് പ്രധാനമന്ത്രി
വെബ് ടീം
14 hours 26 Minutes Ago
1 min read
PM MODI

ഡൽഹി നിയമസഭാ തെര‍ഞ്ഞെടുപ്പിൽ ഇന്ദ്രപ്രസ്ഥത്തിൽ ചരിത്ര വിജയം സമ്മാനിച്ചതിന് വോട്ടർമാരെ നേരിൽ കണ്ട് നന്ദി പറഞ്ഞ്  പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി ഒരു നഗരമല്ല മിനി ഹിന്ദുസ്ഥാൻ ആണെന്നും മോദിയുടെ ഗ്യാരണ്ടി വിശ്വസിച്ചതിന് നന്ദി എന്നും ഡൽഹിയുടെ സ്നേഹത്തിന് വികസനം കൊണ്ട് മറുപടി നൽകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

സാധാരണ വിജയമല്ല ചരിത്രപരമായ വിജയമാണ് വോട്ടര്‍മാർ നൽകിയത്. ആപ്‌ഡയിൽ നിന്ന് ഡൽഹിക്ക് മോചനം ലഭിച്ചു. ഡൽഹിയുടെ വികസനത്തിനാണ് വോട്ട് ചെയ്തത്. വികസനം ഇനി നൂറിരട്ടിയാക്കും. സ്ത്രീ വോട്ടർമാർക്ക് പ്രത്യേക നന്ദിയും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ജനാധിപത്യത്തിൽ നുണ പറയുന്നവർക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.പാർട്ടിയുടെ വിജയത്തിൽ എല്ലാ പ്രവർത്തകർക്കും തുല്യ പങ്കുണ്ട്. രാഷ്ട്രീയത്തിൽ നുണകൾക്ക് സ്ഥാനമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൂന്ന് തവണ ലോക്സഭ വിജയം ബിജെപിക്ക്  ലഭിച്ചെങ്കിലും ഡൽഹിയെ സേവിക്കാൻ കഴിഞ്ഞില്ല. ദക്ഷിണ, ഉത്തര പശ്ചിമ ജനങ്ങൾ വസിക്കുന്ന ഇടമാണിത്. ഡൽഹി ഒരു നഗരമല്ല മിനി ഹിന്ദുസ്ഥാനാണെന്നും നരേന്ദ്ര മോദി പറഞ്ഞു.എഎപിയുടെ ഷോർട്‌കട്ട് പൊളിറ്റിക്സ് ഷോർട്‌ സർക്യൂട്ട് ആയെന്നും മോദി പരിഹാസിച്ചു. ഡൽഹിയിൽ ആംആദ്പാർട്ടിയുടെ വ്യാജ പ്രചരണം ജനങ്ങൾ തള്ളികളഞ്ഞു. ജനങ്ങൾ എന്നെ സ്വീകരിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories