Share this Article
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു
Maharashtra elections

തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിച്ചിട്ടും ഇരു മുന്നണികളും ചില സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. മഹാവികാസ് അഘാഡി സഖ്യത്തിനു പുറമെ , ഭരണപക്ഷമായ മഹായുതിയിലും സീറ്റ് തര്‍ക്കങ്ങള്‍ പ്രതിസന്ധിയായിരുന്നു. 

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചെങ്കിലും മഹാരാഷ്ട്രയിലെ 15 ഓളം സീറ്റുകളില്‍ ഇപ്പോഴും വ്യക്തതയില്ല. ബിജെപി, ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന, അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവര്‍ ഉള്‍പ്പെടുന്ന ഭരണ സഖ്യം നാല് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യത്തിലെ ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം, എന്‍സിപിയുടെ ശരദ് പവാര്‍ വിഭാഗം, കോണ്‍ഗ്രസ് എന്നിവര്‍ 11 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍, ബിജെപി 152 സ്ഥാനാര്‍ത്ഥികളെയും, എന്‍സിപിയുടെ അജിത് പവാറിന്റെ വിഭാഗം 52 സ്ഥാനാര്‍ത്ഥികളെയും , ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന വിഭാഗം 80 സ്ഥാനാര്‍ത്ഥികളെയുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രതിപക്ഷത്താണെങ്കില്‍ കോണ്‍ഗ്രസ് 103 സ്ഥാനാര്‍ത്ഥികളെയും ശിവസേനയും എന്‍സിപിയും 87 സ്ഥാനാര്‍ത്ഥികളെ വീതവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആഴ്ചകള്‍ നീണ്ട സമവായ ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കും ശേഷമാണ് മഹാവികാസ് അഘാഡിയിലെ സീറ്റ് തര്‍ക്കത്തിന് പരിഹാരമായത്. ബാക്കി വന്നിട്ടുള്ള സീറ്റുകള്‍ ചെറുപാര്‍ട്ടികള്‍ക്ക് നല്‍കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല. നവംബര്‍ 4 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories