ജമ്മു കാശ്മീരില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും, സുരക്ഷാ അവലോകന യോഗത്തില്‍ പങ്കെടുക്കകയും, ഉന്നത ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തുകയും ചെയ്യും. കത്വയില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം.