Share this Article
Union Budget
പിണറായി വിജയന്‍ - നിര്‍മ്മല സീതാരാമന്‍ കൂടിക്കാഴ്ച്ച ഇന്ന്
വെബ് ടീം
9 hours 32 Minutes Ago
1 min read
Pinarayi Vijayan - Nirmala Sitharaman image

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായുളള കൂടിക്കാഴ്ച്ച ഇന്ന്. ഡല്‍ഹി കേരള ഹൗസില്‍ രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച്ച. കേരളത്തിന്റെ സാമ്പത്തിക ആവശ്യങ്ങളും വയനാടിനായി കേന്ദ്രം അനുവദിച്ച വായ്പ്പയുടെ വിനിയോഗ കാലാവധി കൂട്ടുന്നതടക്കം കൂടിക്കാഴ്്ച്ച മുഖ്യമന്ത്രി ഉന്നയിക്കും. അതെസമയം ആശാ വര്‍ക്കര്‍മാരുടെ വിഷയം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമോ എന്നത് വ്യക്തമല്ല. നേരത്തെ കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി ധനമന്ത്രിയെ കണ്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ ധരിപ്പിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories