ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ആദ്യയോഗം ഇന്ന് ചേരും. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ 39 സമിതി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും. ബില്ലിനോടുള്ള ശക്തമായ എതിര്‍പ്പ് പ്രതിപക്ഷം യോഗത്തില്‍ അറിയിക്കും.
ബില്ല് ഫെഡറലിസത്തെ തകര്‍ക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ബില്ല് ജെപിസിക്ക് വിടുകയായിരുന്നു.