Share this Article
Union Budget
രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കമായി
Rahul Gandhi

രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കമായി. ഡാലസിലെത്തിയ രാഹുല്‍ ഗാന്ധിയെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണ് രാഹുലിന്റേത്.

നാളെയും മറ്റന്നാളും രാഹുല്‍ വാഷിംഗ്ടണില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹവുമായി രാഹുല്‍ സംവദിക്കും. രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും മാധ്യമപ്രവര്‍ത്തകരെയും കാണും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories