ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൻ്റെ സഹോദരി സുപ്രിയ സുലെയ്‌ക്കെതിരെ ഭാര്യ സുനേത്ര പവാറിനെ മത്സരിപ്പിച്ചത് ശരിയായില്ലെന്ന് സമ്മതിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ.
രാഷ്ട്രീയം വീട്ടിലേക്ക് കൊണ്ടുവരാൻ അനുവദിക്കരുത്. തെരഞ്ഞെടുപ്പിൽ തൻ്റെ സഹോദരിക്കെതിരെ സുനേത്രയെ രംഗത്തിറക്കിയതിൽ തനിക്ക് തെറ്റുപറ്റി. ഇത് സംഭവിക്കാൻ പാടില്ലായിരുന്നു എന്നാണ് അജിത് പവാർ മറാത്തി ന്യൂസ് ചാനൽ ആയ ജയ് മഹാരാഷ്ട്രയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.
അടുത്തിടെ നടന്ന ലോക്സഭ തെരെഞ്ഞെടുപ്പിൽ ബാരാമതി സീറ്റിൽസുനേത്ര പവാർ മത്സരിച്ചെങ്കിലും സുപ്രിയ സുലെയോട് പരാജയപ്പെടുകയായിരുന്നു. എന്നാൽ അവർ പിന്നീട് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അജിത് പവാറിന്റെ നീക്കമാണ് 2023-ല്‍ എന്‍.സി.പിയുടെ പിളര്‍പ്പിന് വഴിവെച്ചത്. ശരദ് പവാറും സംഘവും പ്രതിപക്ഷത്ത് തുടരുകയും അജിത് പവാര്‍, ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമാവുകയുമായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ ഭാഗമായി മത്സരിച്ചുവെങ്കിലും ഒരേയൊരു സീറ്റില്‍-റായ്ഗഢില്‍ മാത്രമായിരുന്നു അജിത് പവാറിന്റെ പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിഞ്ഞത്.