മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അതിഷി മര്‍ലേന ഡല്‍ഹിയില്‍ പ്രതിപക്ഷത്തെ നയിക്കും. ബിജെപി മുഖ്യമന്ത്രിയായി രേഖാ ഗുപ്തയെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷ നേതൃ സ്ഥാനത്തേക്കും ഒരു വനിതയെത്തുന്നത്. ഇതാദ്യമായാണ് ദില്ലിയില്‍ ഒരു വനിത പ്രതിപക്ഷ നേതാവാകുന്നത്.
ഇന്ന് നടന്ന ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണ് അതിഷിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും അടക്കമുള്ള പ്രമുഖര്‍ തോറ്റപ്പോള്‍ കല്‍ക്കാജി മണ്ഡലത്തില്‍ വിജയം പിടിക്കാനായത് അതിഷിയ്ക്ക് മാത്രമാണ്