ഇന്ത്യാ സഖ്യത്തെ നയിക്കാന്‍ തയ്യാറാണെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രസ്താവനയെ പിന്തുണച്ച് ആര്‍ജെഡി. മമതയെ പിന്തുണച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്തെത്തി. കോണ്‍ഗ്രസിന്റെ എതിര്‍പ്പ് കണക്കിലെടുക്കേണ്ടെന്നും സഖ്യത്തെ നയിക്കാന്‍ മമത പ്രാപ്തയാണെന്നും ലാലു പ്രസാദ് പറഞ്ഞു.
മമത സഖ്യത്തെ നയിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ തീരുമാനം സമവായത്തിലൂടെയാവണമെന്നും ലാലുപ്രസാദിന്റെ മകന്‍ തേജസ്വി യാദവ് നേരത്ത വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ശിവസേനാ ഉദ്ദവ് താക്കറെ വിഭാഗം എംപി പ്രിയങ്ക ചതുര്‍വേദിയും നിലപാട് വ്യക്തമാക്കി. മമത ഇന്ത്യ സഖ്യത്തെ നയിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും തീരുമാനം ഏകകണ്ഠമായിരിക്കണമെന്നും പ്രിയങ്ക ചതുര്‍വേദി വ്യക്തമാക്കി.