Share this Article
Union Budget
ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്‌നി ഇന്ന് സ്ഥാനമേല്‍ക്കും
Nayab Singh Saini

ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്‌നി ഇന്ന് സ്ഥാനമേല്‍ക്കും. പഞ്ച്കുലയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പാര്‍ട്ടി നിരീക്ഷകനായ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗം നിയമസഭാ കക്ഷി നേതാവായി സെയ്‌നിയെ തിരഞ്ഞെടുത്തു.

കിഷന്‍ ബേദിയും അനില്‍ വിജുമാണ് സെയ്‌നിയുടെ പേര് നിര്‍ദേശിച്ചത്. ഹരിയാനയില്‍ തുടര്‍ച്ചയായി മൂന്നാം വട്ടമാണു ബിജെപി അധികാരത്തിലെത്തുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories