കേന്ദ്ര ബജറ്റിനെതിരെ ആം ആദ്മി എം പി രാഖവ് ചദ്ദ. ബ്രിട്ടന്റേതിന് സമാനമാണ് ഇന്ത്യയില്‍ നല്‍കുന്നതെന്നും എന്നാല്‍ സൊമാലിയ്ക്ക് സമാനമായ സേവനങ്ങളാണ് ഇവിടെ ലഭിക്കുന്നതെന്നും അദ്ദേഹം രാജ്യസഭയിലെ ബജറ്റ് ചര്‍ച്ചയില്‍ പറഞ്ഞു. ബജറ്റ് നിരാശ പകരുന്നതാണെന്നും ബിജെപി അനുഭാവികള്‍ ബജറ്റിലെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സമൂഹത്തിലെ ഒരു വിഭാഗം സന്തുഷ്ടരാകും മറ്റൊരും വിഭാഗത്തിന് നിരാശയും തോന്നും. എന്നാല്‍ മൂന്നാം മോദി സര്‍ക്കാറിന്റെ കേന്ദ്ര ബജറ്റ് സമൂഹത്തിനാകെ അതൃപ്തിയാണ് ണ്ടാക്കിയത്. ബിജിപിക്കാര്‍ പോലും ബജറ്റിനെ അനുകൂലിക്കുന്നില്ല. ബജറ്റ് ചര്‍ച്ചയില്‍ രാഘവ് ചദ്ദ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷമായി ആദായ നികുതിയലൂടെയും ജി എസ് ടിയിലുടെയും സാധാരണക്കാരുടെ എണ്‍പത് ശതമാനം വരുമാനമാണ് സര്‍ക്കാറിന് ലഭി്ക്കുന്നത്. 2019ല്‍ ബിജെപിക്ക് 303 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ഇന്ത്യന്‍ ജനത ആ സീറ്റുകളില്‍ 18 ശതമാനം ജിഎസ്ടി കൂട്ടി ചേര്‍ത്ത് 2024ല്‍ 240 സീറ്റായി കുറച്ചു.
ഭക്ഷ്യ വിലക്കയറ്റവും, തൊഴിലില്ലായ്മയുമാണ് ബിജെപിയുടെ സീറ്റുകള്‍ കുറച്ചത്. ഈ പ്രവണത തുടര്‍ന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 120 സീറ്റുകളില്‍ ഒതുങ്ങേണ്ടി വരും. ബ്രിട്ടന്റേതിന് തുലുമായ നികുതിയാണ് ഇന്ത്യക്കാര്‍ നല്‍കുന്നതെന്നും ന്നാല്‍ സൊമാലിയക്ക് സമാനമായ സേവനങ്ങളാണ് ഇവിടെ ലഭിക്കുന്നതെന്നും രാഘവ് ചദ്ദ പരിഹസിച്ചു.