നിലത്തും തോര്‍ത്തിലും തലയിണയിലും എവിടെ നോക്കിയാലും മുടി, മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. പലരിലും പല രീതിയിലാണ് മുടികൊഴിച്ചില്‍ അനുഭവപ്പെടാറുള്ളത്, ചിലര്‍ക്ക് മുടി കൊഴിഞ്ഞ് തലയോട് വരെ കാണാം, ചിലര്‍ക്ക് വട്ടത്തിലായിരിക്കും മുടി പോകുന്നത്, മറ്റു ചിലരില്‍ മുടിയുടെ കട്ടി നഷ്ടപ്പെടും. മുടികൊഴിച്ചില്‍ വലിയൊരു പ്രശ്‌നം തന്നെയാണ്, ഇത് പലരെയും ഡിപ്രെഷനിലേക്ക് വരെ നയിച്ചേക്കാം. ഇതിനു കാരണങ്ങള്‍ പലതാണ് കാലാവസ്ഥ, വെള്ളം, താരന്‍, മാനസിക സമ്മര്‍ദം, ചില ഷാംപൂകള്‍, ചില മരുന്നുകള്‍, രോഗങ്ങള്‍ എന്നിവയാണവ. മുടികൊഴിച്ചിലിന് പരിഹാരമുണ്ട്, അവ നമ്മുക്ക് വീട്ടില്‍ തന്നെ ലളിതമായ രീതിയില്‍ ചെയ്യാന്‍ സാധിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം
1. കഞ്ഞിവെള്ളം
ഔഷധഗുണങ്ങളുടെ കലവറയാണ് കഞ്ഞിവെള്ളം. കഞ്ഞി വെള്ളം കൊണ്ട് മുടിയുടെ എല്ലാത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ട്. കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് മുടി വളരാനും താരന്‍ അകറ്റാനും മുടി പൊട്ടാതെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം കൊണ്ട് കഴുകുന്നത് മുടി മൃദുലമാക്കാന്‍ സഹായിക്കും.
2. ഉലുവ
ഉലവയിലെ അമിനോ ആസിഡുകള്‍ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.ഉലുവ - നാരങ്ങ പായ്ക്ക്, ഉലുവ- കഞ്ഞിവെള്ള പായ്ക്ക്, വെളിച്ചണ്ണ- ഉലുവ ഹെയര്‍ മാസ്‌ക്ക്, എന്നിവ വളരെ ഫലപ്രദമാണ്.
3. കറ്റാര്‍വാഴ
മുടികൊഴിച്ചിലിനും താരനും ഏറ്റവും നല്ല പരിഹാരമാണ് കറ്റാര്‍വാഴ.കറ്റാര്‍വാഴ ജെല്‍ തലയില്‍ തേച്ച് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. തലയ്ക്ക് തണുപ്പ് കിട്ടുന്നതിനും കറ്റാര്‍വാഴ അത്യുത്തമം
4.ബദാം എണ്ണ
പോഷകങ്ങളുടെയും വിറ്റാമിന്റെയും കലവറയായ ബദാം എണ്ണ മുടികൊഴിച്ചില്‍ തടയുകയും മുടി വേരുകളില്‍ ഇറങ്ങിച്ചെന്ന് മുടി വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മുടി മൃദുവും തിളക്കമുള്ളതുമാക്കുന്നു. ഒരു സ്പൂണ്‍ ബദാം എണ്ണ, ഒരു സ്പൂണ്‍ തേന്‍, ഒരു മുട്ടയുടെ മഞ്ഞക്കരു എന്നിവ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി ആഴ്ചയില്‍ ഒരിക്കല്‍ തലയില്‍ തൂക്കാവുന്നതാണ്.
5. വെളിച്ചെണ്ണ
വെളിച്ചെണ്ണ മുടി വളരുന്നതിന് വളരെ സഹായിക്കുന്നു ഫാറ്റി ആസിഡ് മുടി കരുത്തോടെ വളരുന്നതിനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കുന്നു. കുളിക്കുന്നതിന് മുന്‍പ് തലയില്‍ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.
6. സവാള നീര്
സവാളനീര് തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത് മുടി നല്ല കട്ടിയോടെ വളരുന്നതിനും താരന്‍ മാറാനും സഹായിക്കുന്നു.
7. ഒലിവ് ഓയില്‍
ഒലിവ് ഓയില്‍ മുടിയുടെ കട്ടി വര്‍ധിപ്പിക്കുകയും മുടി നരക്കുന്നത് തടയുകയും ചെയ്യുന്നു