1. തലയിലെ എണ്ണമയം താരനുണ്ടാകാനുള്ള പ്രധാന കാരണമാണ്. അതുകൊണ്ട് തന്നെ തലയില്‍ എണ്ണ ഇട്ടതിന് ശേഷം താളിയോ ഷാംപുവോ ഉപയോഗിച്ച് കഴുകിക്കളയുക
2. തലയിലെ ചര്‍മം വരണ്ടുണങ്ങുന്നതാണ് താരനുണ്ടാകാനുള്ള മറ്റൊരു കാരണം. ഇതിന് പരിഹാരമായി ചെറുനാരങ്ങാ നീര് വെള്ളത്തിലോ തൈരിലോ കലര്‍ത്തി തലയില്‍ പുരട്ടാവുന്നതാണ്
3. തലയില്‍ കറ്റാര്‍വാഴ നീര് പുരട്ടുന്നത് താരന്‍ ഇല്ലാതാകുന്നതോടൊപ്പം മുടി വളരാനും സഹായിക്കും
4. ആയുര്‍വേദ മരുന്നുകളില്‍ മുഖ്യ സ്ഥാനമാണ് വേപ്പിനുള്ളത്. താരന്‍ ഇല്ലാതാക്കാന്‍ വേപ്പ് നീരില്‍ വെളിച്ചെണ്ണയോ തൈരോ ചേര്‍ത്ത് തലയില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്
5. തലയിലെ തണുപ്പ് നിലനിര്‍ത്തി കൊണ്ട് താരനെ ഇല്ലാതാക്കാന്‍ നെല്ലിക്കപ്പൊടിയും തുളസി ഇലയും അരച്ചി തലയില്‍ പുരട്ടുന്നത് നല്ലതാണ്