Share this Article
image
വയറുകുറയ്ക്കാം ദിവസങ്ങള്‍ക്കുള്ളില്‍
വെബ് ടീം
posted on 13-04-2023
1 min read
Effective Tips to Lose Belly Fat

കുടവയര്‍ ആരും ഇഷടപെടുന്ന കാര്യമല്ലല്ലോ? നന്നായി ഡ്രസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ പ്രത്യേകിച്ചും. കുടവയര്‍ പലപ്പോഴും നമ്മുടെ കോണ്‍ഫിഡന്‍സ് ഇല്ലാതാക്കാറുണ്ട്. എന്നാല്‍ 10 ദിവസം കൊണ്ട് ഈസിയായി വയര്‍ കുറച്ചാലോ?

diet

Breakfast

രാവിലെ പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കികൊണ്ട് പാല്‍ ചേര്‍ത്ത് ഓട്സ്, ബ്ലാക്ക് കോഫി, പുഴുങ്ങിയ ഒരു മുട്ട എന്നിവ കഴിക്കുക

Lunch

2 ചപ്പാത്തി,ചിക്കന്‍ കറി/ മീന്‍ കറി, വെജിറ്റബിള്‍ കറി, കൂടാതെ പച്ചക്കറി തോരനോ, സാലഡോ കഴിക്കാം

dinner

ആട്ട ദോശ/ഓട്സ് ദോശ കൂടെ ചട്ണിയോ വെജ് കറിയോ കഴിക്കാം. അല്ലെങ്കില്‍ ഓട്സ് കഞ്ഞി കഴിക്കാം

ഈ ഡയറ്റിനോടൊപ്പം നല്ല വ്യായാമവും കുടവയര്‍ കുറയ്ക്കാന്‍ അത്യാവശ്യമാണ്.വ്യായാമം ചെയ്യാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ അത്തരക്കാര്‍ക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന വ്യായാമം നോക്കാം

* ആദ്യം കമഴ്ന്ന് കിടക്കുക.  കാര്‍പെറ്റിലോ യോഗാ മാററിലോ ആയാല്‍ നല്ലത്. കാലുകള്‍ നീട്ടി വയ്ക്കുക. വയറിന്റെ ഭാഗത്ത് തലയിണ അല്ലെങ്കില്‍ കുഷ്യന്‍ വയ്ക്കുക. കമഴ്ന്നു കിടന്ന് വയര്‍ ഭാഗത്ത് കുഷ്യന്‍ വയ്ക്കുമ്പോള്‍ വയറിലെ മസിലുകള്‍ക്ക് മര്‍ദം വന്ന് വയര്‍ ഉള്ളിലേയ്ക്ക് അമരും. കൈകള്‍ മുട്ടു വരെയുള്ള ഭാഗം നിലത്ത് അമര്‍ത്തി വയ്ക്കാം. ഇങ്ങനൈ ചെയ്യുമ്പോഴാണ് വയറില്‍ കുഷ്യന്‍ വച്ചുള്ള മര്‍ദം വരുന്നത്. ഇങ്ങനെ കഴിയുന്നത്ര സമയം കിടക്കുക. എത്ര തവണ വേണമെങ്കിലും ഇത് ദിവസവും ആവര്‍ത്തിയ്ക്കാം.

* മറ്റൊന്ന്  മലര്‍ന്നു കിടക്കുക. നിരപ്പായ പ്രതലത്തില്‍ മലര്‍ന്നു കിടന്ന് വയര്‍ ഉള്ളിലേയ്ക്ക് വലിച്ചു പിടിക്കുക. കഴിയുന്നത്ര സമയം ഇങ്ങനെ വയര്‍ ഉള്ളിലേയ്ക്ക് വലിച്ചു പിടിച്ച് കിടക്കാം. ഇതു പോലെ ശ്വാസം ഉള്ളിലേയ്ക്കു വലിച്ചു പിടിച്ചും ചെയ്യാം. ഇത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്. ഇതും എത്ര തവണ വേണമെങ്കിലും ചെയ്യാം. ഇത്തരം വ്യായാമങ്ങള്‍ രാവിലെ വെറും വയറ്റില്‍ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ഇത് ചെയ്യുമ്പോള്‍ ഭക്ഷണം കഴിച്ച് വയര്‍ നിറഞ്ഞ അവസ്ഥയില്‍ ആകരുത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories