ചൂടുകാലത്ത് ഒരു കഷ്ണം തണ്ണിമത്തന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും, അതിനാല്‍ തന്നെ തണ്ണിമത്തന്റെ പ്രധാന്യം ചൂടുകാലത്ത് വളരെ വലുതാണ്.ഒരു ദാഹശമനി എന്നതിനപ്പുറം ആരോഗ്യപരമായ ഗുണങ്ങള്‍ തണ്ണിമത്തനില്‍ ഏറെയാണ്.
പോഷകങ്ങളുടെയും വിറ്റാമിനുകളുടെ കലവറയായ തണ്ണിമത്തനിലെ വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ സി എന്നിവ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരതളര്‍ച്ചയില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.തണ്ണിമത്തനില്‍ 92 ശതമാനവും വെള്ളമാണ്.അതിനാല്‍ തന്നെ ശരീരത്തിനുണ്ടാകുന്ന നിര്‍ജ്ജലീകരണം തടയാന്‍ ഇത് സഹായിക്കുന്നു.
തണ്ണിമത്തന്റെ തൊണ്ടോടു ചേര്‍ന്നുള്ള വെള്ള നിറത്തിലുള്ള ഭാഗത്ത് വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6,വിറ്റാമിന്‍ എ, മഗ്നീഷ്യം,സിങ്ക്, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഈ ഭാഗം കഴിക്കുന്നത് വൃക്കകളുടെ സുഖമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുകയും ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം സുഖമമാക്കാനും സഹായിക്കുകയും ചെയ്യുന്നു.
രക്തയോട്ടം വര്‍ധിപ്പിക്കാനും ഓര്‍മ്മശക്തി കൂട്ടാനും ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹാരിക്കാനും തണ്ണിമത്തന്‍ സഹായിക്കുന്നു.ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മ്മത്തിന് തിളക്കമേകാനും ചുളിവുകള്‍ അകറ്റി യുവത്വം നിലനിര്‍ത്താനും തണ്ണിമത്തന്‍ ഫലപ്രദമാണ്.
തണ്ണിമത്തനില്‍ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി,ല്യൂട്ടിന്‍,സിയാക്‌സാന്തിന്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഗ്ലോക്കോമ, കണ്ണുകളുടെ വരള്‍ച്ച എന്നീ അസുഖങ്ങളില്‍ നിന്ന് തണ്ണിമത്തന്‍ സംരക്ഷണം നല്‍കുന്നു.
തണ്ണിമത്തനിലെ പൊട്ടാസ്യം,മഗ്നീഷ്യം,എന്നിവ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുകയും ലൈക്കോപീന്‍,കരോട്ടിനോയിഡ് ഫൈറ്റോ ന്യൂട്രിയന്റ് എന്നിവ ക്യാന്‍സര്‍ സാധ്യതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
തണ്ണിമത്തന്റെ കുരു കളയാന്‍ വരട്ടെ, കുരുവിലുമുണ്ട് ഒട്ടേറെ ഗുണങ്ങള്‍
തണ്ണിമത്തന്‍ കുരുവിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഇനി നിങ്ങള്‍ കളയില്ല.ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍, ഇരുമ്പ്, മഗ്‌നീഷ്യം, എന്നീ പോഷകങ്ങളുടെ മികച്ച കലവറയാണ് തണ്ണിമത്തന്‍ കുരു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും കലോറി കുറഞ്ഞ ഭക്ഷണമായതിനാല്‍ അമിതവണ്ണം കുറയ്ക്കാനും സഹായിക്കുന്നു. കഴിക്കുമ്പോള്‍ ഏകദേശം 4 ഗ്രാം മാത്രമേ കഴിക്കാവൂ.തണ്ണിമത്തന്‍കുരു വറുത്ത് സാലഡ്, ഓട്സ് എന്നിവയുടെ കൂടെ കഴിക്കാവുന്നതാണ്
തിളങ്ങുന്ന ചര്‍മ്മത്തിന് തണ്ണിമത്തന്‍ കുരു വളരെ നല്ലതാണ്.മഗ്‌നീഷ്യം, ആന്റീ ഓക്‌സിഡന്റുകള്‍,സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യുന്നു.