ടെന്‍ഷന്‍ ഇല്ലാത്തവരായി ആരും ഉണ്ടാവില്ല.അത്തരം ടെന്‍ഷനുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുക അസാധ്യമാണ്. എന്നാല്‍ ചിലകാര്യങ്ങള്‍ ചെയ്യുന്നത് ടെന്‍ഷനില്‍ നിന്ന് ചെറിയ ആശ്വാസം ലഭിക്കും
ഉറക്കം
നന്നായി ഉറങ്ങുന്നത് ടെന്‍ഷന്‍ കുറയിക്കാന്‍ സഹായിക്കും. എന്നു കരുതി ഒരു ദിവസം മുഴുവനായും ഉറങ്ങരുത്.ഒരു ദിവസം കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണം
നടക്കാം
കൂട്ടമായോ ഒറ്റയ്‌ക്കോ ഉള്ള നടത്തം ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കും. വ്യായാമത്തിലൂടെ ശരീരം എന്‍ട്രോഫിന്‍ പുറപ്പെടുവിക്കുകയും അത് ഉന്‍മേഷം പകരുകയും ചെയ്യും.
മൃഗ പരിപാലനം
വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നത് പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. ഇത് ഒരു പരിധിവരെ ടെന്‍ഷന്‍ കുറയ്ക്കും
യോഗ പരിശീലനം
യോഗ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് സഹായിക്കും. അതുകൊണ്ട് തന്നെ മനസ്സിനെ ശക്തിപ്പെടുത്താനുള്ള ഏറ്റവും ഉത്തമ മാര്‍ഗ്ഗമാണ് യോഗ. സ്ഥിരമായി യോഗ ചെയ്യുന്നവരില്‍ പോസിറ്റീവ് ചിന്തകള്‍ കൂടുതലാണ്.
ഹോബി
ഇഷടമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ടെന്‍ഷന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. പെയിന്റിങ്, വായന, സിനിമ കാണുക തുടങ്ങി നിങ്ങളുടെ ഇഷ്ടം മനസിലാക്കി അതിന് കൂടുതല്‍ സമയം കണ്ടെത്തുക
നന്നായി സംസാരിക്കാം
ഇഷ്ടമുള്ളവരുമായി സംസാരിക്കുന്നത് മനസ് ശാന്തമാക്കാന്‍ സഹായിക്കും.അതുകൊണ്ട് തന്നെ ടെന്‍ഷന്‍ കുറയ്ക്കാനുള്ള എളുപ്പ വഴിയണിത്