Share this Article
image
കഴുത്തിലെ കറുപ്പാണോ നിങ്ങളുടെ പ്രശ്‌നം? പരിഹാരമുണ്ട്‌
വെബ് ടീം
posted on 02-04-2023
1 min read
Home Remedies for Black Neck

സ്വന്തം സൗന്ദര്യത്തില്‍ ശ്രദ്ധിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല, മുഖത്ത് ചെറിയ ഒരു കുരു വന്നാല്‍ തന്നെ അസ്വസ്ഥരാകുന്നവരാണ് പല ആളുകളും. പലരും മുഖസംരക്ഷത്തിനാണ് പ്രാധാന്യം കൊടുക്കാറുള്ളത് എന്നാല്‍ കഴുത്ത് വൃത്തിയായി  സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കഴുത്തിന് ചുറ്റുമുള്ള കറുപ്പ് പല ആളുകളിലും കാണാറുണ്ട്‌, അതുമൂലം പുറത്തിറങ്ങാന്‍ മടിക്കുന്നവര്‍ പോലുമുണ്ട്. കഴുത്തില്‍ കറുപ്പ് വരാനുള്ള കാരണങ്ങള്‍ പലതാണ്, അമിതവണ്ണം, ഹോര്‍മോണ്‍ വ്യതിയാനം, പിസിഒഡി ഉള്ളവരിലും സ്ഥിരമായി മരുന്ന് കഴിക്കുന്നവരിലും  കഴുത്തിനു ചുറ്റും കറുപ്പ് കാണപ്പെടുന്നു. ഇതു മാറ്റാന്‍ വീട്ടിലിരുന്ന് ചെയ്യാവുന്ന പ്രകൃതിദത്തമായ പരിഹാരങ്ങളുണ്ട്, അവ എന്തൊക്കെയാണെന്ന് നോക്കാം

  • കറ്റാര്‍വാഴ


കറ്റാര്‍വാഴയിലെ ഗുണങ്ങള്‍ സൗന്ദര്യം വര്‍ധിപ്പിക്കുകയും നിറം വെക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കാരറ്റ് ജ്യൂസും കറ്റാര്‍ വാഴ ജെല്ലും കഴുത്തില്‍ പുരട്ടുന്നത് കഴുത്തിലെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കുന്നു

  • ഉരുളക്കിഴങ്ങ്


ഉരുളക്കിഴങ്ങ് നല്ലൊരു സൗന്ദര്യവര്‍ധക വസ്തുവാണ്, ഇതിലെ ആസ്ട്രിജന്റ്  ചര്‍മ്മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നു. ഉരുളക്കിഴങ്ങ് നീരെടുത്ത് കഴുത്തില്‍ പുരട്ടി കുറച്ച് സമയത്തിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. കറുപ്പ് നിറം മാറാന്‍ ഇത് സഹായിക്കുന്നു

  • പപ്പായ


പപ്പായ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ധിപ്പിക്കുന്നു. പഴുത്ത പപ്പായയില്‍ തൈര് ചേര്‍ത്ത് കഴുത്തിന് ചുറ്റും തേക്കുന്നത് കറുപ്പ് നിറം മാറ്റാന്‍ സഹായിക്കുന്നു

  •  തൈര്

 

നമ്മുടെ ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും തൈരിലുണ്ട്,രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്നതോടൊപ്പം സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ കാരറ്റ് ജ്യൂസ്, ഒരു സ്പൂണ്‍ തൈര് എന്നിവ യോജിപ്പിച്ച് കഴുത്തില്‍ പുരട്ടി 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.തൈരില്‍ അല്‍പം നാരങ്ങാ നീര് ചേര്‍ത്ത് കഴുത്തില്‍ തേച്ച് തണുത്തവെള്ളത്തില്‍ കഴുകി കളയുക. ഇതും കറുപ്പകറ്റാന്‍ സഹായിക്കും

  • ബദാം


അര ടീസ്പൂണ്‍ ബദാം പൗഡര്‍, ഒരു സ്പൂണ്‍ തേന്‍ എന്നിവ യോജിപ്പിച്ച് കഴുത്തില്‍ പുരട്ടാവുന്നതാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article